ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി ഗ്രാമസഭ ചേര്‍ന്നു

ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി ഗ്രാമസഭ ചേര്‍ന്നു

Feb 10, 2026 - 14:20
 0
ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി ഗ്രാമസഭ ചേര്‍ന്നു
This is the title of the web page

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ഷിക പദ്ധതി ഗ്രാമസഭാ യോഗം ചേര്‍ന്നു. പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. 
യോഗത്തില്‍ കാര്‍ഷികം, ടൂറിസം, ആരോഗ്യം എന്നീ മേഖലകളെ മുന്‍നിര്‍ത്തിയുള്ള വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. കുളമാവിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി വടക്കേപ്പുഴ ചെക്ക് ഡാം വികസന സാധ്യതകള്‍ പരിഗണിക്കുന്നതോടൊപ്പം ഇടുക്കിയിലെ ടൂറിസം പ്രാധാന്യം ഉയര്‍ത്തുന്നതിനായി ഭൂമിയാംകുളത്ത് ഹെലിപ്പാഡ് നിര്‍മിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങള്‍ നടത്തുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഡയാലിസിസ് ഉള്‍പ്പെടെ ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായകരമാകുന്ന കൂടുതല്‍ ആരോഗ്യപരിപാടികള്‍ ഈ വര്‍ഷം ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി സമഗ്രവും ബൃഹത്തുമായ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് യോഗത്തില്‍ തീരുമാനിച്ചത്. വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ അധ്യക്ഷനായി. മരിയാപുരം, വാത്തിക്കുടി, കാമാക്ഷി പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow