സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീംമിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ ലീഡേഴ്ഷിപ്പില്‍ കമ്മ്യൂണിറ്റി പ്രോഗ്രാം നടത്തി 

സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീംമിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ ലീഡേഴ്ഷിപ്പില്‍ കമ്മ്യൂണിറ്റി പ്രോഗ്രാം നടത്തി 

May 20, 2025 - 16:41
 0
സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീംമിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ ലീഡേഴ്ഷിപ്പില്‍ കമ്മ്യൂണിറ്റി പ്രോഗ്രാം നടത്തി 
This is the title of the web page

ഇടുക്കി: ഇടുക്കി ഐസിഡിഎസിലെ സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീംമിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ ലീഡേഴ്ഷിപ്പില്‍ കമ്മ്യൂണിറ്റി പ്രോഗ്രാം നടത്തി. 'തളിര്‍ ' എന്ന പേരില്‍  അറക്കുളം മുത്തിയുരണ്ടയാറില്‍ നടന്ന പരിപാടി ശിശു വികസന പദ്ധതി ഓഫീസര്‍ ഷിജിമോള്‍ കെ എസ് ഉദ്ഘടനം ചെയ്തു. ലഹരി വിമുക്തി, അവധിക്കാല മാനസിക ഉല്ലാസ സുരക്ഷ, വനിതാ ശിശു വികസന വകുപ്പിലെ വിവധ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ഡിജോ ദാസ് കൗമാരകുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും 'ലഹരി എന്ന വിപത്ത്, പരിഹാര മാര്‍ഗങ്ങള്‍ ' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.  മുട്ടം പിഎച്ച്‌സിയിലെ ആര്‍ബിഎസ്‌കെ  ഉദ്യോഗസ്ഥ ചിപ്പി കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി. ജോബി കുര്യാക്കോസ്,  ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഉമൈബത്ത്, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ സരിത കെ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow