വണ്ടിപ്പെരിയാറില്‍ ദേശീയപാതയോരത്ത് വിശ്രമ കേന്ദ്രം നിര്‍മിക്കും: തടസങ്ങള്‍ നീക്കി സ്ഥലം കെട്ടിത്തിരിച്ചു
വണ്ടിപ്പെരിയാറില്‍ ദേശീയപാതയോരത്ത് വിശ്രമ കേന്ദ്രം നിര്‍മിക്കും: തടസങ്ങള്‍ നീക്കി സ്ഥലം കെട്ടിത്തിരിച്ചു
ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ ദേശീയപാതയോരത്ത് വിശ്രമ കേന്ദ്രം നിര്‍മിക്കാന്‍ പഞ്ചായത്ത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മാറ്റുകയും മാലിന്യം നീക്കുകയുംചെയ്തു. പൊലീസ്, റവന്യു, ദേശീയപാത അധികൃതരുടെ സാന്നിധ്യത്തില്‍ സ്ഥലം കെട്ടിത്തിരിച്ചു. പിന്നീട് പൂച്ചെടികള്‍ വച്ചുപിടിപ്പിച്ച് വിശ്രമ കേന്ദ്രമാക്കി മാറ്റും. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, വൈസ് പ്രസിഡന്റ് ടി സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ പെട്രോള്‍ പമ്പ് ജങ്ഷനിലെ അനധികൃത പാര്‍ക്കിങ് ഒഴിപ്പിച്ച് നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചു.
What's Your Reaction?