പീരുമേട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: തമിഴ് കലോത്സവത്തില്‍ ചീന്തലാര്‍, വണ്ടിപ്പെരിയാര്‍ സ്‌കൂളുകള്‍ ചാമ്പ്യന്‍മാര്‍
പീരുമേട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: തമിഴ് കലോത്സവത്തില്‍ ചീന്തലാര്‍, വണ്ടിപ്പെരിയാര്‍ സ്‌കൂളുകള്‍ ചാമ്പ്യന്‍മാര്‍
ഇടുക്കി: പീരുമേട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ തമിഴ് കലോത്സവത്തില്‍ എച്ച്എസ്എസ് വിഭാഗത്തില്‍ ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസും എച്ച്എസ് വിഭാഗത്തില്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ്‌കൂളും യുപി വിഭാഗത്തില്‍ വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളും എല്‍പി വിഭാഗത്തില്‍ വണ്ടിപ്പെരിയാര്‍ ഗവ. എല്‍പിഎസും ഗ്ലെന്‍മേരി എല്‍പിഎസും ചാമ്പ്യന്‍മാരായി. അഡ്വ. സിറിയക് തോമസ് എംഎല്‍എ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. ജില്ലാ പഞ്ചായത്തംഗം എന്‍ മണിമേഖല അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അബ്ദുറഷീദ്, വനിതാ മുരുകന്‍, പഞ്ചായത്തംഗം നജീബ് തേക്കുംകാട്ടില്‍, പീരുമേട് എഇഒ സിന്ധു പി ടി, ഭാഷ ന്യൂനപക്ഷ അധ്യാപക സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി സെല്‍ബം, ബിപിഒ താങ്കദുരൈ, ശേഖര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?