കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പള്ളിയില്‍ പാതിനോമ്പാചരണം തുടങ്ങി
കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പള്ളിയില്‍ പാതിനോമ്പാചരണം തുടങ്ങി
ഇടുക്കി: കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പള്ളിയില്‍ ആരംഭിച്ച പാതിനോമ്പാചരണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പള്ളിയിലെ 'വിയഡോള റോസാ ' ഗ്രോട്ടോയുടെ മുമ്പില്‍നിന്ന് പരിഹാര പ്രദക്ഷിണം ആരംഭിച്ചു. സിഎംഐ മൂവാറ്റുപുഴ കാര്‍മല്‍ പ്രവിശ്യ പ്രൊവിന്‍ഷ്യള്‍ ഫാ. റോയി കണ്ണംചിറ സന്ദേശം നല്‍കി. ഇടവക വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോബിന്‍ ഒഴാക്കല്‍, ഡീക്കന്‍ ജിബിന്‍, സിഎംസി ട്രസ്റ്റിമാരായ ജോസ് പുത്തേട്ട്, ഷാജി ആലപ്പാട്ട്, റോയി താഴത്തുവീട്ടില്‍, സജി കാഞ്ഞിരത്തുംമൂട്ടില്‍, സംഘാടക സമിതിയംഗങ്ങളായ സോഫി കല്ലുക്കുന്നേല്‍, ജോയി തുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?