കൊച്ചറ എകെഎം യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കൊച്ചറ എകെഎം യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Feb 5, 2026 - 16:06
 0
കൊച്ചറ എകെഎം യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് കൊച്ചറ എകെഎം യുപി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃ ദിനവും ആഘോഷിച്ചു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസ് സിറ്റി സ്‌കൂളിന് നല്‍കിയ വാട്ടര്‍ പ്യൂരിഫയര്‍ പ്രസിഡന്റ് റെജി മാത്യു, റോട്ടറി ക്ലബ് ഓഫ് ചേറ്റുകുഴി നല്‍കിയ പോര്‍ട്ടബിള്‍ ലൗഡ് സ്പീക്കര്‍ സിസ്റ്റം ചെയര്‍മാന്‍ ജോസ് പുല്ലന്തനാലും കൈമാറി. 'കുട്ടിക്കൊരു ചെടി' പദ്ധതി പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍ കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെയും പിടിഎ അംഗങ്ങളെയും അനുമോധിച്ചു. മാനേജര്‍ റെവ. ഫാ. തോമസ് കിളിരുപ്പറമ്പല്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ വര്‍ഗീസ് ഡോമനിക്, എല്‍പി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓമന കെ സി, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍ കാട്ടൂര്‍, എംപിടിഎ പ്രസിഡന്റ് അനു സന്തോഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow