പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് നടത്തി
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് നടത്തി
ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 48 സ്‌കൂളുകളില്‍നിന്ന് 350 മത്സരാര്‍ഥികളാണ് മാറ്റുരച്ചത്. 14 പരിശീലകരുടെ കീഴിലാണ് മത്സരം സംഘടിപ്പിച്ചത്. പുളിയന്മല കാര്‍മല്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ബോണി മാത്യു അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ വി ആര്‍ സജി, കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലംഗം കെ ശശിധരന്‍, റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ആര്‍ സാബു, പിടിഎ പ്രസിഡന്റ് ഷെമില്‍ എം എ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?