പുറ്റടിയില്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി
പുറ്റടിയില്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി
ഇടുക്കി: ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ പുറ്റടിയില്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി. പുളിയന്‍മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബെര്‍ണെ ജോസ് മാത്യു ഉദ്ഘാടനംചെയ്തു. വിവിധ ജില്ലകളില്‍ നിന്നായി 250ലേറെ കുട്ടികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണംചെയ്തു. സന്‍സായി ടോമി ജോസഫ് അധ്യക്ഷനായി. പൗരോഹത്യത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ പുറ്റടി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. കെ ടി ജേക്കബ് കോര്‍ എപ്പിസ്‌കോപ്പയെ അനുമോദിച്ചു. വര്‍ഗീസ് കെ എസ്, ആന്റണി തോമസ്, റിന്‍ഷി ആന്റണി തോമസ് എന്നിവര്‍ സംസാരിച്ചു. ആലപ്പുഴ ഷിറ്റോ കരാട്ടെ സ്‌കൂള്‍ മാസ്റ്റര്‍ കിരണ്‍ ദേവ്, പുറ്റടി കരാട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ഇടുക്കി മെഡിക്കല്‍ കോളേജിലെ ഡോ. അലീന ആന്റണി, ഡോ. മഹിമ വിശ്വാസ് റെജി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?