ഇരട്ടയാര്‍ നോര്‍ത്ത് ശ്രീദുര്‍ഗാദേവീ ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല നടത്തി
ഇരട്ടയാര്‍ നോര്‍ത്ത് ശ്രീദുര്‍ഗാദേവീ ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല നടത്തി

ഇടുക്കി: ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ ഉത്സവത്തിന്റ ഭാഗമായി കാര്‍ത്തിക പൊങ്കാല നടത്തി. കുമരകം മൃത്യുഞ്ജയം തന്ത്രവിദ്യാപീഠം മുഖ്യകാര്യദര്‍ശി ജിതിന്‍ ഗോപാലന്‍ പൊങ്കാല അടിപ്പില്‍ തീ പകര്‍ന്നു. പ്രശസ്ത സിനിമാതാരം ദേവനന്ദ പൊങ്കാല ഭദ്രദീപം കൊളുത്തി.
നൂറിലേറെ ഭക്തര്‍ പൊങ്കാലയര്‍പ്പിക്കാനെത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചന്‍ വെള്ളക്കട, മുരളീധരന്‍ നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രം മേല്‍ശാന്തി ടി എസ് സജി ക്ഷേത്രാചാര പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് എ എസ് രാജേഷ്, സെക്രട്ടറി രാജന്‍ ദാമോദരന്‍, വനിതാ സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






