കെവിവിഇഎസ് ഒന്നാംമൈല്‍ യൂണിറ്റ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
കെവിവിഇഎസ് ഒന്നാംമൈല്‍ യൂണിറ്റ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി ഒന്നാം മൈല്‍ യൂണിറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ കമ്മിറ്റിയംഗം സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ്, ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീല ടീച്ചര്‍ എന്നിവര്‍ സ്വീകരണം ഏറ്റുവാങ്ങി. ഒന്നാം മൈല്‍ മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ പിന്തുണയും കുമളി പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് എം.എം. വര്‍ഗീസ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം ആന്‍സി ജെയിംസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് സി വി ഈപ്പന്‍ അധ്യക്ഷനായി. യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി ടി തോമസ്, വൈസ് പ്രസിഡന്റ് ബിജുമോന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?