ലബ്ബക്കട ജെപിഎം ബിഎഡ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ഗുരുകൃപ നടത്തി
ലബ്ബക്കട ജെപിഎം ബിഎഡ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ഗുരുകൃപ നടത്തി
ഇടുക്കി: ലബ്ബക്കട ജെപിഎം ബിഎഡ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി അധ്യാപക പരിശീലനത്തിന് മുന്നോടിയായി ഗുരുകൃപ സംഘടിപ്പിച്ചു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് ചക്കാലയില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. റോണി എസ് റോബര്‍ട്ട്, ജെപിഎം സ്ഥാപനങ്ങളുടെ ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, അധ്യാപകന്‍ ലാലു പി ഡി എന്നിവര്‍ സന്ദേശം നല്‍കി. അധ്യാപക ജീവിതത്തിലേയ്ക്ക് ആദ്യ ചുവടു വെയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രകാശത്തിന്റെ അടയാളമായ മെഴുകുതിരിയും ടീച്ചിങ് എയ്ഡുകളും നല്‍കി അധ്യാപകര്‍ ആശംസകള്‍ അറിയിച്ചു.
What's Your Reaction?