മേട്ടുക്കുഴി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം
മേട്ടുക്കുഴി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം

ഇടുക്കി:കട്ടപ്പന മേട്ടുക്കുഴി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ഏഴാമത് പ്രതിഷ്ഠാവാര്‍ഷികം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. വിശാലാനന്ദ സ്വാമി, ജ്ഞാനാമൃതാനന്ദപുരി സ്വാമി, വിജയന്‍ ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തിങ്കളാഴ്ച വൈകിട്ട് 7.30ന് എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്യും. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ പങ്കെടുക്കും. മഹാഗുരുപൂജ, മഹാസര്‍വൈശ്വര്യപൂജ, പ്രസാദമൂട്ട്, കലാപരിപാടികള്‍, ഗാനമേള എന്നിവയും ഉണ്ടാകുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബിനു മോഹനന്‍, കണ്‍വീനര്‍ പി എം ഷിജു, പി കെ വിജയന്‍, കെ ആര്‍ ശശി, അജേഷ് ചാഞ്ചാനിക്കല്‍, ബിനു ചവറംപ്ലാക്കല്‍, സി ജി മോഹനന്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?






