സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ പൊതുസ്വത്ത്: എം എം മണി എംഎല്‍എ
സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ പൊതുസ്വത്ത്: എം എം മണി എംഎല്‍എ

ഇടുക്കി: സഹകരണ മേഖലയെ സംരക്ഷിച്ചുനിലനിര്‍ത്തുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് എം എം മണി എംഎല്‍എ. ശാന്തിഗ്രാം സഹകരണ ബാങ്കിന്റെ ഗ്രാമീണ നിക്ഷേപ സമാഹരണ യജ്ഞവും സഹകാരി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ പൊതുസ്വത്താണ്. ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്നത് ഈ സ്ഥാപനങ്ങളെയാണ്. അതിന്റെ മുന്നേറ്റത്തിലും പ്രവര്‍ത്തനത്തിലും മുഖ്യപങ്ക് വഹിക്കുന്നത് സഹകാരികളാണ്. കാര്‍ഷികം, വ്യവസായം ഉള്‍പ്പെടെ എല്ലാ മേഖലകളിലെല്ലാം സഹകരണ സംഘങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. ശാന്തിഗ്രാം ബാങ്കിന്റെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്നും എം എം മണി എംഎല്‍എ പറഞ്ഞു.
ഗ്രാമീണ നിക്ഷേപ യജ്ഞത്തിലൂടെ ശാന്തിഗ്രാം സഹകരണ ബാങ്ക് ഒറ്റദിവസം കൊണ്ട് 1,87,49,517 രൂപ സമാഹരിച്ചു. ബാങ്ക് പ്രസിഡന്റ് ജോയി ജോര്‍ജ് കുഴികുത്തിയാനി അധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, ഇരട്ടയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, പഞ്ചായത്ത് അംഗം സിനി മാത്യു, ഷെനില്‍ എല്‍ദോസ്, പി ബി ഷാജി, ബെന്നി മുത്തുമാംകുഴി, കെ സി രമേശന്‍, കെ ജി വാസുദേവന്‍ നായര്‍, ബെന്നി തോമസ്, ബിന്‍സി ജോണി, ടി എസ് മനോജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






