കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇടുക്കി അസംബ്ലി കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇടുക്കി അസംബ്ലി കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി
ഇടുക്കി: വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനത്തിനും നീതി നിഷേധനത്തിനുമെതിരെ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇടുക്കി അസംബ്ലി കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ കട്ടപ്പനയില്‍ നടത്തി. കെസിസി കമ്മീഷന്‍ പ്രസിഡന്റ് റവ. ബിനു കുരുവിള മുഖ്യപ്രഭാഷണം നടത്തി.
ഗാന്ധി സ്‌ക്വയറില്‍ അംഗങ്ങള്‍ വായ് മൂടിക്കെട്ടിയും മെഴുകുതിരികള്‍ തെളിയിച്ചും പ്രതിഷേധമറിയിച്ചു. വിവിധ ക്രൈസ്തവ സഭകളിലെ വൈദികര്‍, വിശ്വാസികള്‍, വൈഎംസിഎ ഭാരവാഹികള്‍ എന്നിവര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.
What's Your Reaction?

