എംഎസ്‌സി കെമിസ്ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കട്ടപ്പന സ്വദേശിനി ദയ മരിയ മാത്യു
എംഎസ്‌സി കെമിസ്ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കട്ടപ്പന സ്വദേശിനി ദയ മരിയ മാത്യു

ഇടുക്കി: എംജി സര്‍വകലാശാല എംഎസ്‌സി കെമിസ്ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കട്ടപ്പന സ്വദേശി ദയ മരിയ മാത്യു. നിലവില്‍ ജെപിഎം ബിഎഡ് കോളേജിലെ ഫിസിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ ദയക്ക് കോളേജ് അധികൃതര്‍ വിപുലമായ അനുമോദനം നല്‍കി. 2023-25 വര്‍ഷത്തെ എംജി യൂണിവേഴ്‌സിറ്റി എംഎസ്‌സി കെമിസ്ട്രി പരീക്ഷയിലാണ് കട്ടപ്പന പേഴുംകവല സ്വദേശി ദയ മരിയ മാത്യു ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പേഴുംകവല പന്നാംകുഴിയില്‍ ജോയ് - ലിസി ദമ്പതികളുടെ മകളാണ്. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത്, പ്രിന്‍സിപ്പല്‍ ഡോ. റോണി എസ് റോബര്‍ട്ട്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാദര്‍ ചാള്‍സ് തോപ്പില്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






