വനിതകള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ എം സി ജോസഫൈന്‍ മുഖ്യപങ്ക് വഹിച്ചു: കെ എസ് സലീഖ
വനിതകള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ എം സി ജോസഫൈന്‍ മുഖ്യപങ്ക് വഹിച്ചു: കെ എസ് സലീഖ

ഇടുക്കി: വനിതകള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ എം സി ജോസഫൈന്‍ മുഖ്യപങ്ക് വഹിച്ചെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എസ് സലീഖ. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച എം സി ജോസഫൈന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അരനൂറ്റാണ്ട് നീളുന്ന പ്രവര്‍ത്തന കാലയളവില്‍ തൊഴിലാളികളും സാധാരണക്കാരുമായ വനിതകളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് മുന്‍തൂക്കം നല്‍കി. വനിതാ കമ്മിഷന്റെയും വനിതാ വികസന കോര്‍പ്പറേഷന്റെയും അധ്യക്ഷയായിരുന്ന സമയത്ത് സേവനങ്ങള്‍ സ്ത്രീസമൂഹത്തിനായി പരാമവധി പ്രയോജനപ്പെടുത്തി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിലും ശ്രദ്ധചെലുത്തി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പല വിഷയങ്ങളിലും സംഘപരിവാര്‍, വലതുപക്ഷ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും വീട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് സ്ത്രീകള്‍ക്ക് നീതി നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാണ് എം സി ജോസഫൈന്‍. സംഘടനയിലെ പ്രവര്‍ത്തകരോട് കൂടുതല്‍ വിഷയങ്ങളെക്കുറിച്ച് പഠിക്കണമെന്നും പുസ്തകങ്ങള്‍ വായിക്കണമെന്നും എം സി ജോസഫൈന്‍ എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നവെന്നും കെ എസ് സലീഖ പറഞ്ഞു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് തിലോത്തമ സോമന്‍ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രന്‍, ജില്ലാ സെക്രട്ടറി ലിസി ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, നിര്‍മല നന്ദകുമാര്‍, സുധര്‍മ മോഹനന്‍, ജലജ വിനോദ്, വി ജി രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു..
What's Your Reaction?






