തങ്കമണിയില്‍ ലോക ജലദിനം ആചരിച്ചു
തങ്കമണിയില്‍ ലോക ജലദിനം ആചരിച്ചു

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍സിസി ജൂനിയര്‍ വിഭാഗവും, കാമാക്ഷി ഗ്രാമപഞ്ചായത്തും തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസും ചേര്‍ന്ന് ലോകജലദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി തങ്കമണി ടൗണിന് സമീപമുള്ള തോടും പൊതു ജലസ്രോതസുകളും ശുചീകരിച്ചു. 'ഹിമാനികളുടെ സംരക്ഷണം' എന്നതാണ് 2025 ലെ ലോക ജലദിനത്തിന്റെ ആപ്തവാക്യം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരമാണ് 1992 മുതല്‍ മാര്‍ച്ച് 22 ജലദിനമായി ആചരിക്കുന്നത്. ലോകജനതയെ ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, പഞ്ചായത്തംഗം ഷെര്‍ലി ജോസഫ്, എന്‍സിസി ഓഫീസര്‍ മധു കെ ജയിംസ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം പി പ്രമോദ്, ഗ്രേഡ് പ്രിവന്റ്റ്റീവ് ഓഫീസര്‍ ബിനു ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആല്‍ബിന്‍ ജോസഫ്, എന്‍സിസി കേഡറ്റുകളായ അനുഗ്രഹ ബിജു, ബിയോണാമോള്‍ റ്റോജി, എയ്മി ഷാജി, ഐശ്വര്യ സന്തോഷ്, നിമിത സുഭാഷ്, അലോണ മരിയ ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






