കോണ്‍ഗ്രസ് പ്രകടനവും യോഗവും പാറത്തോട്ടില്‍
കോണ്‍ഗ്രസ് പ്രകടനവും യോഗവും പാറത്തോട്ടില്‍

ഇടുക്കി: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പാറത്തോട്ടില്‍ പ്രകടനവും യോഗവും നടത്തി. ഡിസിസി മുന്‍ പ്രസിഡന്റ് അഡ്വ. ജോയി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. വിജയകുമാര്‍ മറ്റക്കര, ജെയ്സണ്‍ കെ ആന്റണി, സി.കെ. പ്രസാദ്, വി.കെ. മോഹനന്‍ നായര്‍, മിനി സാബു, ജോസ് മുളഞ്ചിറ, എം.വി. മാണി, ലിനീഷ് അഗസ്റ്റിന്‍, ഷാജി വെള്ളംമാക്കല്‍, ജോര്‍ളി പത്താംകുളം, എന്‍.എം. ജോസ്, ബിജു വള്ളോംപുരയിടം, ബിജു വെളുത്തേടത്തുപറമ്പില്‍, അനീഷ് തോമസ്, മഹേഷ് മോഹനന്‍, കെ.എസ്. സജീവ്, കെ. ഡി. രാധാകൃഷന്‍ നായര്‍, ആന്‍സി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






