യുഡിഎഫ് ചക്കുപള്ളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
യുഡിഎഫ് ചക്കുപള്ളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: യുഡിഎഫ് ചക്കുപള്ളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. ഇനിയൊരുതവണ കൂടി പിണറായി വിജയന് ഭരണം നല്‍കിയാല്‍ ശബരിമലയിലെ അയ്യപ്പനെയടക്കം കട്ടുകൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. 16 വാര്‍ഡുകളിലേയും ജില്ലാ, ബ്ലോക്ക് ഡിവിഷനുകളിലെയും സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട്, നേതാക്കളായ ആന്റണി ആലഞ്ചേരി, ജോസ് തകിടിപ്പുറം, വി വി മുരളി, ബിനു ജോണ്‍, ജെയ്സ് കാവുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

