മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കല്പകോദ്യാനം കൃഷി പദ്ധതിക്ക് തുടക്കമായി
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കല്പകോദ്യാനം കൃഷി പദ്ധതിക്ക് തുടക്കമായി

ഇടുക്കി: മുരിക്കാട്ടുകൂടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് കല്പകോദ്യാനം കൃഷി പദ്ധതിക്ക് തുടക്കമായി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്ത് കേരവൃക്ഷങ്ങളുടെ പ്രാധാന്യത്തെപ്പറ്റി വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് 50 തെങ്ങിന്‍ തൈകള്‍ സ്‌കൂള്‍ പരിസരത്ത് നട്ടത്. ഇവ പരിപാലിക്കുന്നതിനായി സ്‌കൂളിലെ രണ്ട് ടീം അംഗങ്ങള്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി അധ്യക്ഷനായി. കാഞ്ചിയാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ ഡെല്ല തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മനോജ് അഗസ്റ്റിന്‍, പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പ്രദീപ് കുമാര്‍ വി ജെ, ഹെഡ്മാസ്റ്റര്‍ ഷിനു മാനുവല്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. കൃഷ്ണപ്രിയ കൊട്ടാരത്തില്‍, ആദിത്യന്‍ അരവിന്ദ്, റ്റിജോ മോന്‍ വിന്‍സെന്റ്, ആന്‍ട്രീസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






