ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റല്‍ കലക്ടര്‍ ഉദ്ഘാടനം ചെയ്തു
ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റല്‍ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു.
ഒന്നാം വര്‍ഷ ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലാണ് കലക്ടര്‍ വി വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു.
പൈനാവില്‍ പിഡബ്ല്യുഡി വിട്ടുനല്‍കിയ കെട്ടിടത്തിലാണ് പുതിയ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടം കലക്ടറുടെ താല്പര്യ പ്രകാരമാണ് എഞ്ചിനീയറിങ് കോളേജിന് വിട്ടുനല്‍കിയത്. പിടിഎ 5 ലക്ഷം രൂപ മുതല്‍ മുടക്കിയാണ്
ഹോസ്റ്റലിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്. ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രഫ. ഉമേഷ് എ സിയെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ അധ്യക്ഷനായി. പിടിഎ വൈസ് പ്രസിഡന്റ് റോയി ജോസഫ്, വകുപ്പ് മേധാവികളായ ഡോ. രഘുനാഥന്‍ രാജേഷ്, ഡോ. മഞ്ജു മാനുവല്‍, ഡോ. ഡോളിമേരി, ഡോ മധു കെ പി, സന്തോഷ് കുമാര്‍, പ്രമോദ് വി കെ, ഷെരിഫ് ആര്‍ എം, പ്രോഗ്രം ഓഫീസര്‍ ഫിലുമോന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






