അയ്യപ്പന്‍മാരുടെ വേഷത്തിലെത്തിയ വിജിലന്‍സ് സംഘത്തില്‍ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങി:

അയ്യപ്പന്‍മാരുടെ വേഷത്തിലെത്തിയ വിജിലന്‍സ് സംഘത്തില്‍ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങി:

Jan 2, 2024 - 06:59
Jul 8, 2024 - 07:04
 0
അയ്യപ്പന്‍മാരുടെ വേഷത്തിലെത്തിയ വിജിലന്‍സ് സംഘത്തില്‍ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങി:
This is the title of the web page

കുമളി ചെക്ക്‌പോസ്റ്റില്‍ പരിശോധന:

ഇടുക്കി: കുമളി ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട്. വേഷം മാറി ശബരിമല തീര്‍ഥാടകരുടെ വേഷത്തിലെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് 1000 രൂപ മോട്ടോര്‍ വാഹന വകുപ്പ് കൈക്കൂലിയായി വാങ്ങി. തുടര്‍ന്ന് കൂടുതല്‍ സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധന ഓഫീസില്‍ പലസ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന കണക്കില്‍പ്പെടാത്ത 8000ലേറെ രൂപ പിടിച്ചെടുത്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനക്കിടെ ക്രമക്കേട് നടന്നതായും കണ്ടെത്തി.എക്‌സൈസ്, ലൈവ്‌സ്റ്റോക്ക്, മോട്ടോര്‍ വാഹന വകുപ്പ്, ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് എന്നീ വകുപ്പുകളുടെ കുമളി ചെക്ക് പോസ്റ്റിലെ ഓഫീസ് സമുച്ചയത്തിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow