ഉരുള്‍പൊട്ടല്‍ പ്രതിരോധ തയാറെടുപ്പ്: ജില്ലയില്‍ മോക് ഡ്രില്‍ നടത്തി
ഉരുള്‍പൊട്ടല്‍ പ്രതിരോധ തയാറെടുപ്പ്: ജില്ലയില്‍ മോക് ഡ്രില്‍ നടത്തി

ഇടുക്കി: ഉരുള്‍പൊട്ടല്‍ പ്രതിരോധ തയാറെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മോക് ഡ്രില്‍ നടത്തി. റിബില്‍ഡ് കേരള ഇനിഷ്യറ്റിവ് പ്രോഗ്രാം ഫോര്‍ റിസള്‍ട്‌സിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയുംചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. വണ്ണപ്പുറം, വെള്ളിയാമറ്റം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, ആലക്കോട്, അറക്കുളം, വാത്തിക്കുടി, മരിയാപുരം, വാഴത്തോപ്പ്, ഇടുക്കി കഞ്ഞിക്കുഴി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന തൊടുപുഴ-ഇളംദേശം-ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട് ടൗണ്‍ ഭാഗത്ത് നടന്നു. ദുരന്ത സാധ്യത പരിഗണിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ ഓരോ വകുപ്പുകളും പ്രവര്‍ത്തിക്കേണ്ട രീതി ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന പ്രദേശത്തുനിന്നും ജനങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പികേണ്ട വിധം, ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകള്‍, ക്യാമ്പ് നടത്തിപ്പില്‍ വിവിധ വകുപ്പുകളുടെ ഏകോപനം തുടങ്ങിയവ മോക്ക്ഡ്രില്ലിന്റെ ഭാഗമായി പരിചയപ്പെടുത്തി. ഡി-സി-എടി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ശ്രീകുമാര്‍, കില ദുരന്ത നിവാരണ വിദഗ്ദ്ധന്‍ ഗോകുല്‍ വിജയന്‍, കഞ്ഞിക്കുഴി, വാത്തികുടി, മരിയാപുരം, വാഴത്തോപ്പ്, കുടയത്തൂര്‍, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂര്‍,അറക്കുളം എന്നീ പഞ്ചായത്തുകളിലെ പ്രതിനിധികള്‍, പൊലീസ്, അഗ്നിരക്ഷസേന ആരോഗ്യം, റവന്യു, ആനിമല്‍ ഹസ്ബന്ററി, സലെയ, സിവില്‍ ഡിഫെന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ ഉദ്ഘാടനം ചെയ്തു.
What's Your Reaction?






