ഇടുക്കി: കട്ടപ്പനയില്‍ 20ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മുണ്ടക്കയം മുളക്കുന്നുപുതുപറമ്പില്‍ അമീര്‍ സുഹൈല്‍ എംഎന്‍ ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 11ഓടെ ഇടുക്കി ഡാന്‍സാഫ് സ്‌പെഷ്യല്‍ ടീം നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. അമീര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.