വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷ ഇടിച്ച് ഗൃഹനാഥന്‍ മരിച്ചു
വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷ ഇടിച്ച് ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷ ഇടിച്ച് വയോധികന്‍ മരിച്ചു. മൗണ്ട് എസ്റ്റേറ്റ് സ്വദേശി തമ്പി(65) യാണ് മരിച്ചത്. വണ്ടിപ്പെരിയാര്‍ കക്കിക്കവലയ്ക്ക് സമീപമാണ് അപകടം. കക്കിക്കവലയില്‍ പുതുതായി ആരംഭിച്ച ബന്ധുവിന്റെ കടയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് കാല്‍നടയായി പോകുന്നതിനിടെ വണ്ടിപ്പെരിയാറിലേക്ക് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. മുഖത്തും കൈയ്ക്കും കാലിനും പരിക്കേറ്റ തമ്പിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൗണ്ട് എസ്റ്റേറ്റിലെ പൊതുശ്മശാനത്തില്‍. സിഎച്ച്‌സിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ജയകുമാറിന്റെ അച്ഛനാണ് തമ്പി. ഭാര്യ അയ്യമ്മ. മറ്റ് മക്കള്‍: ശേഖര്‍, മഹാദേവി.
What's Your Reaction?






