വണ്ടിപ്പെരിയാർ ചന്ദന മോഷണ കേസ് : 2 പേർ അറസ്റ്റിൽ
വണ്ടിപ്പെരിയാർ ചന്ദന മോഷണ കേസ് : 2 പേർ അറസ്റ്റിൽ
ഇടുക്കി : വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റ് കേന്ദ്രീകരിച്ചു നടന്ന ചന്ദന മോഷണ കേസിലെ രണ്ടു പ്രതികളെ കുമളി ഫോറസ്റ്റ് അറസ്റ്റ് ചെയ്തു. പശുമല സ്വദേശികളായ ജോമോൻ, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടു മാസക്കാലയളവിൽ ഇരുപതോളം ചന്ദന മരങ്ങളാണ് മോഷണം പോയത്..വനം വകുപ്പ്
ഡോഗ്സ്കോഡ് ഉപയോഗിച്ചുകൊണ്ട് നടത്തിയ തിരിച്ചിലിൽ വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റ് അഞ്ചാം നമ്പർ ഫീൽഡിൽ നിന്നും ചന്ദനമര കഷ്ണങ്ങൾ കണ്ടെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ തേയില കാട്ടിൽ ഒളിപ്പിച്ച ഏഴുകിലോയോളം തൂക്കം വരുന്ന ചന്ദനമരക്കഷണങ്ങൾ കണ്ടെത്തി.
.
കുമളി റേഞ്ച് ഓഫീസർ mമാരായ അനിൽകുമാർ. ജോജി എം ജോൺ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി കെ റെജിമോൻ.ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ.ശേക്കർ ദിനേശ്,അനിരുദ്ധൻp,രതീഷ്
സൈജു മോൻ, വാച്ചർമാരായ കാർത്തിക് പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.കൂടുതൽ അന്വേഷണത്തിനുശേഷം കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്യും.
What's Your Reaction?