വര്‍ണാഭമായി കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി തിരുനാള്‍ പ്രദക്ഷിണം
വര്‍ണാഭമായി കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി തിരുനാള്‍ പ്രദക്ഷിണം
ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച് പ്രദക്ഷിണം നടത്തി. പള്ളി അങ്കണത്തില്‍നിന്ന് കക്കാട്ടുകടയിലെ കുരിശടിയിലേക്ക് നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും മാലാഖമാര്‍ ഉള്‍പ്പെടെയുള്ള വേഷധാരികളായ കുരുന്നുകളും അകമ്പടിയായി. കുരിശടിയില്‍ എത്തിച്ചേര്‍ന്നശേഷം ലദീഞ്ഞും നടന്നു. കാഞ്ഞിരപ്പള്ളി രൂപതാ എകെസിസി ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത് സന്ദേശം നല്‍കി.
പ്രദക്ഷിണം തിരികെ പള്ളിയിലെത്തിയതിനുശേഷം സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളും യുവജനങ്ങളും പങ്കെടുത്ത 'എയ്ഞ്ചല്‍സ് സിംഫണി ഡാന്‍സ് ഫ്യൂഷന്‍' അരങ്ങേറി. സംഘാടക മികവുകൊണ്ടും മികച്ച കലാപ്രകടനങ്ങള്‍കൊണ്ടും പരിപാടി ആസ്വാദക ഹൃദയം കീഴടക്കി. വികാരി ഫാ. സെബാസ്റ്റ്യന്‍ കിളിരൂപ്പറമ്പില്‍, കണ്‍വീനര്‍ ജോര്‍ജി മാത്യു, പിആര്‍ഒ സോണി ഈഴാറാകത്ത്, കൈകാരന്‍മാരായ ജോര്‍ജ് കുരിശങ്കല്‍, റോയിസ് ഐക്കരക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?