പുതിയകാവ് ദേവിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവും കാർത്തിക വിളക്കും 27ന്
പുതിയകാവ് ദേവിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവും കാർത്തിക വിളക്കും 27ന്

കട്ടപ്പന : നരിയമ്പാറ പുതിയകാവ് ദേവിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവും കാർത്തിക വിളക്കും 27ന് നടക്കും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം. 9.20ന് ക്ഷേത്രം മേൽശാന്തി കൃഷ്ണൻ എബ്രാന്തിരി തീപകരും. വൈകിട്ട് 6.30ന് കാർത്തിക വിളക്കിൽ 11,111 ദീപങ്ങൾ തെളിയിക്കും. സീരിയൽ നടിമാരായ ശൈത്യ സന്തോഷും ഷീനാ സന്തോഷും നേതൃത്വം നൽകും. പൊങ്കാലയിൽ പങ്കെടുക്കുന്നവർ കലവും പൂജാ സാധനങ്ങളും കൊണ്ടുവരണമെന്നും ഇഷ്ടികയും വെള്ളവും ക്ഷേത്രത്തിൽ നിന്ന് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. രാവിലെ 11 മുതൽ പ്രസാദമൂട്ടും നടക്കും. വാർത്താസമ്മേളനത്തിൽ ജെ. ജയകുമാർ, സുരേഷ് കുഴിക്കാട്ട്, സോനു മഹേശൻ, ആർ പ്രകാശ് മംഗലത്ത്, ലെജു പമ്പാവാസൻ എന്നിവർ പങ്കെടുത്തു.
What's Your Reaction?






