അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിക്കാത്ത സംഭവം: പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത
അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിക്കാത്ത സംഭവം: പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

കട്ടപ്പന: കട്ടപ്പനയില്‍ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാത്ത പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റുകിടന്ന ബൈക്ക് യാത്രികരെ നാട്ടുകാര്‍ താങ്ങിയെടുത്തപ്പോഴാണ് നെടുങ്കണ്ടം സ്റ്റേഷനിലെ ബൊലേറെ ഇതുവഴിയെത്തിയത്. എന്നാല്‍ വാഹനത്തില്‍ കയറ്റാന്‍ പറ്റില്ലെന്നും ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാനുമാണ് പൊലീസുകാര്‍ ആവശ്യപ്പെട്ടത്. ശനിയാഴ്ച രാതി പത്തരയോടെ നഗരത്തില്‍ പള്ളിക്കവല ജങ്ഷനിലായിരുന്നു അപകടം. പിക് അപ് ഇടിച്ച് ബൈക്കലിടിച്ച് കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം സ്റ്റേഷനില്‍ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലില്‍ എത്തിച്ചശേഷം തിരികെ മടങ്ങുകയായിരുന്നു പൊലീസുകാര്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
What's Your Reaction?






