സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് ക്ഷാമം
സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് ക്ഷാമം

ഇടുക്കി: സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി ആക്ഷേപം. പല ആശുപത്രികളിലും മരുന്നുകള്‍ ലഭ്യമല്ലെന്ന് വ്യാപക പരാതിയുണ്ട്. അതേസമയം ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന പല ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില വര്‍ധിപ്പിക്കുന്നതായും വിവരമുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വില നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരേ ഗുണമുള്ള മരുന്നുകളില്‍ വിലക്കൂടുതലുള്ളവ നല്‍കി ആളുകളെ കബളിപ്പിക്കുന്നതായാണ് ആക്ഷേപം. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മെഡിക്കല്‍ സ്റ്റോറുകളാണ് ആശ്രയം. വിലക്കൂടിയ ബ്രാന്‍ഡ് മരുന്നുകളാണ് പല മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും നല്‍കുന്നത്. അടിയന്തരമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കണമെന്നും വില നിയന്ത്രിക്കാന്‍ നടപടിവേണമെന്നും ജീവകാരുണ്യ പ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ മഞ്ഞപ്പാറ ആവശ്യപ്പെട്ടു.
What's Your Reaction?






