ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പ്പന: 42 ലിറ്റര്‍ വിദേശമദ്യവുമായി മുനിയറ സ്വദേശി പിടിയില്‍
ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പ്പന: 42 ലിറ്റര്‍ വിദേശമദ്യവുമായി മുനിയറ സ്വദേശി പിടിയില്‍
ഇടുക്കി: ഡ്രൈഡേയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 42 ലിറ്റര്‍ വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുനിയറ തൊടിയില്‍ ടി ബി രഞ്ജിത്താണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 69 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. ഇയാള്‍ മുനിയറ കേന്ദ്രീകരിച്ച് വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തുന്നയാളാണ്. നാളുകളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ബിനോയി കെ ജെ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സിജു പി ടി, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു പി കെ, സിജുമോന്‍ കെ എന്‍, ജലീല്‍ പി എം, വിജയകുമാര്‍ പി സി, സിഇഒമാരായ ആല്‍ബിന്‍ ജോസ്, ക്ലമന്റ് വൈ, അനന്ദു, ഗ്രീഷ്മ എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?

