അപകടം പതിയിരിക്കുന്ന ചെമ്മണ്ണാര്‍ ഗ്യാപ് റോഡ്: 5 വര്‍ഷത്തിനിടെ പൊലിഞ്ഞത് 14 ജീവനുകള്‍
അപകടം പതിയിരിക്കുന്ന ചെമ്മണ്ണാര്‍ ഗ്യാപ് റോഡ്: 5 വര്‍ഷത്തിനിടെ പൊലിഞ്ഞത് 14 ജീവനുകള്‍
ഇടുക്കി: മനോഹരമായ പാത പക്ഷേ പ്രദേശവാസികള്‍ ഈ പാതയെ വിളിക്കുന്നത് കൊലകൊല്ലി റോഡ് എന്നാണ്. പറഞ്ഞു വന്നത് ചെമ്മണ്ണാര്‍ -ഗ്യാപ് റോഡിനെയാണ്. കാക്കകടമുതല്‍ ഗ്യാപ് വരെയുള്ള 7 കിലോമീറ്റര്‍ ദൂരമാണ് കൊലകൊല്ലി മേഖലയെന്ന് അറിയപ്പെടുന്നത്. നിര്‍മാണം പൂര്‍ത്തികരിച്ച് 5 വര്‍ഷത്തിനുള്ളില്‍ 45ലേറെ അപകടങ്ങള്‍ 14 മരണം മരിച്ചവരില്‍ ഏറെയും ഇരുചക്രവാഹന യാത്രികര്‍. മൂന്നാര്‍ കാണുവാന്‍ എത്തിയ നവവധുവരന്‍മാരുടെ ജീവന്‍ വരെ പൊലിഞ്ഞ ദയനീയ കഥകളാണ് പ്രദേശവാസികള്‍ക്ക് പറയാനുള്ളത് പരിക്ക് പറ്റി കിടപ്പിലായവരും നിരവധിയാണ്. കൊടും വളവുകളുകളും കുത്തന്നെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടടപെടുന്നതുമാണ് അപകടങ്ങള്‍ക്കുകാരണം. അപകടങ്ങള്‍ കണ്ടും നിലവിളികള്‍ കേട്ടും മനസ് മരവിച്ച അവസ്ഥയിലാണ് കാക്കക്കട ചൊക്രമുടി നിവാസികള്‍. മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ മടങ്ങുന്ന തമിഴ്‌നാട് കര്‍ണാടക സ്വദേശികളുടെ വാഹനമാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത് കഴിഞ്ഞ ദിവസം തമിഴ്‌നാട് ട്രിച്ചിയില്‍ നിന്നെത്തിയ വാന്‍ മറിഞ്ഞ് 3 പേര്‍ക്ക് ഗുരുതര പരിക്കേറ്റരുന്നു. ഹരിത ചെക്ക് പോസ്റ്റ് ,ടെയ്ക്ക് എ ബ്രേക്ക് ,അപകട സൂചന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക ,സമാന്തര പാതയായ കാക്കക്കട പെരിയകനാല്‍ റോഡ് നവീകരിക്കുക തുടങ്ങിയ ആവിശ്യങ്ങളാണ് പ്രദേശവാസികള്‍ മുന്നോട്ട് വക്കുന്നത്. ഈ ആവിശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നിരാഹാര സമരവും നടന്നിരുന്നു. കൂടുതല്‍ സമരങ്ങളിലേക്ക് നേതൃത്വം നല്‍കുവാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് ജനക്കിയ സമരസമിതിയുടെ തീരുമാനം. ഈ മാസം നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കലക്ടറുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അഡ്വ ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് ശക്തമായ സമരങ്ങളുമായി മുമ്പോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
What's Your Reaction?