നെടുങ്കണ്ടം തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി: സുഹൃത്തുക്കള്‍ക്കും കുത്തേറ്റു: പ്രതി പിടിയില്‍
നെടുങ്കണ്ടം തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി: സുഹൃത്തുക്കള്‍ക്കും കുത്തേറ്റു: പ്രതി പിടിയില്‍
ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി. തൂക്കുപാലം അന്‍പതേക്കര്‍ സ്വദേശി രതീഷ് ചന്ദ്രന്‍(39) ആണ് കൊല്ലപ്പെട്ടത്. അക്രമം തടയാന്‍ ശ്രമിച്ച തൂക്കുപാലം സ്വദേശികളായ സനല്‍, സഞ്ജു എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ രതീഷിന്റെ പിതൃസഹോദര പുത്രന്‍ അനൂപ് വിശ്വനാഥനെ നെടുങ്കണ്ടം പൊലീസ് പിടികൂടി. ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. രതീഷും അനൂപും തമ്മില്‍ കുടുംബപ്രശ്‌നം നിലനിന്നിരുന്നു. വയറിങ് തൊഴിലാളിയായ അനൂപ് ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ രതീഷും സുഹൃത്തുക്കളും ഓട്ടോറിക്ഷയില്‍ മടങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി കത്തി ഉപയോഗിച്ച് രതീഷിനെ പലതവണ കുത്തി. അനൂപിനെ തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് രണ്ടുപേര്‍ക്കും കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ രണ്ടുപേരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങി. രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?