പീരുമേട് സിവില്‍ സ്റ്റേഷന്‍ റോഡിലെ കാടുകള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍
പീരുമേട് സിവില്‍ സ്റ്റേഷന്‍ റോഡിലെ കാടുകള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍
ഇടുക്കി: പീരുമേട് ടൗണില്‍നിന്ന് സിവില്‍ സ്റ്റേഷനിലേക്കുള്ള റോഡിന്റെ വശങ്ങളില്‍ കാട് വളര്‍ന്നുനില്‍ക്കുന്നത് വാഹന, കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാകുന്നു. കാട്ടുസൂര്യകാന്തി എന്നറിയപ്പെടുന്ന കൈപ്പന്‍ ചെടികളാണ് 10 അടിയിലേറെ ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് എതിരെ വാഹനം വന്നാല്‍ ഒതുങ്ങി നില്‍ക്കാന്‍ പോലും സാധിക്കുന്നില്ല. ഒപ്പം എല്‍ പി സ്‌കൂളിലേക്ക് പോകുന്ന വഴിയിലും സിവില്‍ സ്റ്റേഷന്‍ റോഡില്‍നിന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കുള്ള പാതയിലും ഇതുതന്നെയാണ് അവസ്ഥ. അപകടകരമായി വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ വെട്ടിത്തെളിച്ച് ഈ പാതകളിലെ യാത്ര തടസങ്ങള്‍ ഒഴിവാക്കാണമെന്ന് അധികൃതരെ പല തവണ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. അടിയന്തരമായി ഇവ നീക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ അറിയിച്ചു.
What's Your Reaction?