രാജകുമാരിയില്‍ വയോധികയെ ഊണുമേശയില്‍ കെട്ടിയിട്ടശേഷം മോഷണം: ഒന്നാം പ്രതി ഒരുവര്‍ഷത്തിനുശേഷം പിടിയില്‍ 

രാജകുമാരിയില്‍ വയോധികയെ ഊണുമേശയില്‍ കെട്ടിയിട്ടശേഷം മോഷണം: ഒന്നാം പ്രതി ഒരുവര്‍ഷത്തിനുശേഷം പിടിയില്‍ 

Nov 2, 2026 - 17:04
 0
രാജകുമാരിയില്‍ വയോധികയെ ഊണുമേശയില്‍ കെട്ടിയിട്ടശേഷം മോഷണം: ഒന്നാം പ്രതി ഒരുവര്‍ഷത്തിനുശേഷം പിടിയില്‍ 
This is the title of the web page

ഇടുക്കി: രാജകുമാരിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ ഊണുമേശയുടെ കാലില്‍ കെട്ടിയിട്ടശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ ഒന്നാം പ്രതി ഒരുവര്‍ഷത്തിനുശേഷം പിടിയില്‍. കോട്ടയം സ്വദേശി അല്‍ത്താഫിനെ കോയമ്പത്തൂരില്‍നിന്നാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. 2025 ഡിസംബര്‍ 14നാണ് രാജകുമാരി നടുമറ്റം പാലക്കുന്നേല്‍ ടോമിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി മാതാവ് മറിയക്കുട്ടിയെ കെട്ടിയിട്ടസേഷം മോഷണം നടത്തിയത്. കെട്ടഴിച്ച മറിയക്കുട്ടി വീട്ടില്‍നിന്ന് പുറത്തേക്ക് ഓടിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മറിയക്കുട്ടിയുടെ മകളുടെ മകന്‍ പന്നിയാര്‍കുട്ടി സ്വദേശി സൈബു തങ്കച്ചന്‍, സുഹൃത്തുക്കളായ കാഞ്ഞിരപ്പള്ളി സ്വദേശിനി അനില, തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ എന്നിവരും അല്‍ത്താഫിനൊപ്പം കവര്‍ച്ചയില്‍ പങ്കെടുത്തിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിന് ദിവസങ്ങള്‍ക്കകം സോണിയയെ മണര്‍കാട്ടുള്ള വാടകവീട്ടില്‍നിന്നും സൈബു തങ്കച്ചനെയും അനിലയെയും പാലക്കാട് നിന്നും  പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. ജാമ്യത്തിലിറങ്ങിയ സോണിയായ്‌ക്കൊപ്പം കോയമ്പത്തൂരില്‍ താമസിച്ചുവരികയായിരുന്ന അല്‍ത്താഫ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മണിമല, പള്ളിക്കത്തോട്, തൊടുപുഴ, പുത്തന്‍കുരിശ്, എരുമേലി എന്നീ പൊലീസ് സ്റ്റേഷനുകളിലായി അല്‍ത്താഫിനെതിരെ ഏഴ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow