ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 3ന്
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 3ന്
ഇടുക്കി: ചെറുതോണിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്റര്‍ 3ന്(ചൊവ്വാഴ്ച) തുറക്കും. ഉച്ചകഴിഞ്ഞ് 3.30ന് ആലിന്‍ചുവട്ടില്‍നിന്ന് ആയിരങ്ങള്‍ അണിനിരക്കുന്ന യുവജന റാലി, 4.30ന് അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി എം വിജിന്‍, പ്രസിഡന്റ് ചിന്ത ജെറോം, സംസ്ഥാന നേതാക്കളായ വി കെ സനോജ്, വി വസീഫ്, ജെയ്ക് സി തോമസ്, സിപിഐ എം നേതാക്കളായ കെ കെ ജയചന്ദ്രന്‍, എം എം മണി, സി വി വര്‍ഗീസ്, കെ പി മേരി തുടങ്ങിയവര്‍ സംസാരിക്കും. ജീവനം ഇടുക്കി എന്ന പേരില്‍ 50,000 പേര്‍ അംഗങ്ങളാകുന്ന ജില്ലാതല രക്തദാന സേനയുടെ വെബ്‌സൈറ്റും ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ ഭാരവാഹികള്‍, കലാ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 2022 മാര്‍ച്ച് 31ന് എ എ റഹീമാണ് തറക്കല്ലിട്ടത്. 3200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പൂര്‍ത്തീകരിച്ച മന്ദിരത്തില്‍ സന്ദര്‍ശക മുറി, വായനശാല, ഹാള്‍, താമസ മുറികള്‍, ഡോര്‍മിറ്ററി തുടങ്ങിയ സൗകര്യങ്ങളുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എസ് സുധീഷ്, പ്രസിഡന്റ് ബി അനൂപ്, ജില്ലാ കമ്മിറ്റിയംഗം എം ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?