മാങ്കുളത്തുനിന്ന് നിര്‍മാണ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച 3 യുവാക്കള്‍ പൊലീസ് പിടിയില്‍ 

മാങ്കുളത്തുനിന്ന് നിര്‍മാണ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച 3 യുവാക്കള്‍ പൊലീസ് പിടിയില്‍ 

Nov 2, 2026 - 16:46
 0
മാങ്കുളത്തുനിന്ന് നിര്‍മാണ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച 3 യുവാക്കള്‍ പൊലീസ് പിടിയില്‍ 
This is the title of the web page

ഇടുക്കി: മാങ്കുളത്ത് നിര്‍മാണ തൊഴിലാളികളുടെ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് കടന്ന മൂന്ന് തമിഴ്‌നാട് സ്വദേശികളെ പൊലീസ് പിടികൂടി. മധുര സ്വദേശികളായ പി സുബാഷ്, പ്രവീണ്‍ രമേഷ്, വി വിഗ്‌നേഷ് എന്നിവരാണ് അറസ്റ്റിലായത്. മാങ്കുളം വിരിപാറയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരായിരുന്നു പ്രതികള്‍. റിസോര്‍ട്ടിലെ കെട്ടിട നിര്‍മാണ ജോലിക്കെത്തിയ തോക്കുപാറ സ്വദേശികളായ തൊഴിലാളികളുടെ മൂന്ന് വിലകൂടിയ മൊബൈല്‍ ഫോണുകളാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണംപോയത്. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ഫോണുകള്‍ നഷ്ടപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. തുടര്‍ന്ന് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി. മാങ്കുളത്തുനിന്ന് വാഹനത്തില്‍ കല്ലാറിലും പിന്നീട് മറ്റൊരു വാഹനത്തില്‍ അടിമാലിയിലുമെത്തിയ പ്രതികള്‍ ബസില്‍ മൂന്നാറിലെത്തിയശേഷം തേനി ബസില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തേനി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. എസ്‌ഐ ജിപ്‌സണ്‍ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow