കഞ്ഞിക്കുഴി പഞ്ചായത്ത് സുവര്‍ണ ജൂബിലി ആഘോഷം 3 മുതല്‍ ഡിസംബര്‍ 31 വരെ
കഞ്ഞിക്കുഴി പഞ്ചായത്ത് സുവര്‍ണ ജൂബിലി ആഘോഷം 3 മുതല്‍ ഡിസംബര്‍ 31 വരെ
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം 3 മുതല്‍ ഡിസംബര്‍ 31 വരെ നടക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു. ജൂബിലി ആഘോഷം ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. 3ന് വൈകിട്ട് 3ന് വിളംബര ജാഥയും തൂഫാന് റാലിയും നടക്കും. റാലി റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇടുക്കി ഡിവൈഎസ്പി മോഹന്‍ദാസ് കെ ആര് ഫ്ളാഗ് ഓഫ് ചെയ്യും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ദ്രാമോള് ജിന്നി ലോഗോ പ്രകാശനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റിഫന്‍ മുഖ്യപ്രഭാഷണം നടത്തും.
What's Your Reaction?