മുരിക്കുംതൊട്ടിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു: 2 പേര്‍ക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം
മുരിക്കുംതൊട്ടിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു: 2 പേര്‍ക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം
ഇടുക്കി: രാജകുമാരി മുരിക്കുംതൊട്ടിക്ക് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. പൂപ്പാറ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (22) മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. അപകട കാരണം വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ വിശ്വതിലങ്കര്‍ തേനി മെഡിക്കല്‍ കോളേജ് ആസുപത്രിയില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ആല്‍ബിന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ തട്ടിയതായി യുവാക്കളുടെ മാതാപിതാക്കള്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. രാജാക്കാട് പൊലീസ് നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?