മുന്‍ സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ കട്ടപ്പന നഗരസഭ അട്ടിമറിക്കുന്നു: എല്‍ഡിഎഫ്

മുന്‍ സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ കട്ടപ്പന നഗരസഭ അട്ടിമറിക്കുന്നു: എല്‍ഡിഎഫ്

Nov 10, 2026 - 17:41
 0
മുന്‍ സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ കട്ടപ്പന നഗരസഭ അട്ടിമറിക്കുന്നു: എല്‍ഡിഎഫ്
This is the title of the web page

ഇടുക്കി: മുന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ട് കട്ടപ്പന നഗരസഭ യുഡിഎഫ് ഭരണസമിതി നഷ്ടപ്പെടുത്തുകയാണെന്ന് എല്‍ഡിഎഫ് ഐടിഐ കുന്ന് വാര്‍ഡ് കമ്മിറ്റി. വലിയകണ്ടം 90-ാം നമ്പര്‍ അങ്കണവാടി കെട്ടിട നിര്‍മാണം, ഐടിഐ കുന്ന്- ആശ്രമംപടി റോഡ്, ഇടുക്കിക്കവല സ്‌നേഹതീരം, ഐടിഐ കുന്ന് കുടിവെള്ള പദ്ധതികള്‍ എന്നിവ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
അങ്കണവാടി കെട്ടിടത്തിന് മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍, പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 21 ലക്ഷവും ഐസിഡിഎസ് 15 ലക്ഷവും അനുവദിച്ചിരുന്നു. എന്നാല്‍ അങ്കണവാടിയുടെ സ്ഥലം കുറവായതിനാല്‍ ഐസിഡിഎഫ് അനുവദിച്ച ഫണ്ടില്‍നിന്ന് മൂന്നുലക്ഷം രൂപ കുറവ് വരുത്തേണ്ടതുണ്ട്. ഇതിനായി കത്ത് നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ല. നാലുവര്‍ഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്.
ഐടിഐ കുന്ന്- ആശ്രമംപടി റോഡിന് റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായെങ്കിലും കരാര്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടായതോടെ ഫണ്ട് നഷ്ടപ്പെടുന്ന സ്ഥിതിയായി. 2023- 24 സാമ്പത്തിക വര്‍ഷം കട്ടപ്പന നഗരസഭ പ്ലാന്‍ഫണ്ടില്‍നിന്ന് തുക അനുവദിച്ച് നിര്‍മിച്ച ഇടുക്കിക്കവല സ്‌നേഹതീരം കുടിവെള്ള പദ്ധതിക്ക് ഇതുവരെ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയിട്ടില്ല. 12 കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 4 ലക്ഷം രൂപ അനുവദിച്ച ഐടിഐ കുന്ന് കുടിവെള്ള പദ്ധതിക്ക് കരാര്‍ നല്‍കിയെങ്കിലും തുടര്‍നടപടി നിലച്ചു. മുന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കുന്ന നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍, സിപിഐ എം ഏരിയ കമ്മിറ്റിയംഗം ലിജോബി ബേബി, നേതാക്കളായ പി രാജീവ്, കെ കെ തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow