കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണജൂബിലി:   അണക്കര ഫൊറോനാ സഖറിയാസ് കണ്‍വന്‍ഷന്‍ തുടങ്ങി 

കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണജൂബിലി:   അണക്കര ഫൊറോനാ സഖറിയാസ് കണ്‍വന്‍ഷന്‍ തുടങ്ങി 

Nov 10, 2026 - 17:38
 0
കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണജൂബിലി:   അണക്കര ഫൊറോനാ സഖറിയാസ് കണ്‍വന്‍ഷന്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന  അണക്കര ഫൊറോനാ സഖറിയാസ് കണ്‍വന്‍ഷന് വണ്ടന്‍മേട് സെന്റ്. ആന്റണിസ് പള്ളിയില്‍ തുടക്കം. രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. അണക്കര ഫൊറോനയുടെ കീഴില്‍ വരുന്ന ഇടവകകളിലെ 60 വയസ് കഴിഞ്ഞവരുടെ സ്‌നേഹസംഗമമാണ് സഖറിയാസ് കണ്‍വന്‍ഷന്‍.  11 ഇടവകകളില്‍ നിന്നായി 400ലേറെ പേര്‍ പരിപാടിയില്‍ പങ്കെടത്തു. ഫാമിലി അപ്പോസ്തലേറ്റ് കാഞ്ഞിരപ്പള്ളി രൂപത ചെയര്‍മാന്‍ ഫാ. മാത്യു ഓലിക്കല്‍, വണ്ടന്‍മേട് സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ. തോമസ് പാലക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. പരിപാടികള്‍ക്ക് റവ.  ഫാ. തോമസ് പാലക്കല്‍, സംഘാടകസമിതി ഭാരവാഹികളായ സാബു സ്‌കറിയ, മാര്‍ട്ടിന്‍ കിടങ്ങയില്‍, ജോസ് ഇരട്ടമുണ്ട, ഫൊറോന ആനിമേറ്റര്‍ ആന്‍ഡ് ഫാമിലി അപ്പോസ്തലറ്റ് സിസ്റ്റര്‍ എമി ടോം എസ്എബിഎസ്, ഫൊറോന മാതൃവേദി പ്രസിഡന്റ് സ്വപ്ന റോയി കടന്തോട്ട്, ജനറല്‍ സെക്രട്ടറി ജോസിലിന്‍ തെക്കേടത്ത്, സെക്രട്ടറി സോണിയ ബിജു വിരാളശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി വരുന്നു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow