യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗം വണ്ടന്‍മേട്ടില്‍
യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗം വണ്ടന്‍മേട്ടില്‍

ഇടുക്കി: ഏകാധിപത്യ നിലപാടുകള്‍ക്കെതിരായ വിധിയെഴുത്താവണം ഈ ലോക്‌സഭ തിരഞ്ഞെടുപ്പെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു. വണ്ടന്‍മേട് നെറ്റിത്തൊഴുവില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേര്‍ന്നവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഇത്തവണ വലിയ ഭൂരിപക്ഷത്തിലായിരിക്കും അഡ്വ. ഡീന്‍ കുര്യാക്കോസ് വിജയിക്കുമെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
യോഗത്തില്‍ ബിജു അക്കാട്ടുമുണ്ട അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സേനാപതി വേണു മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി നിര്‍വഹക സമിതി അംഗം ഇബ്രാഹിംകുട്ടി കല്ലാര്‍, ജോണി ചീരാംകുന്നേല്‍, കെപിസിസി സെക്രട്ടറി എം എന്‍ ഗോപി, യുഡിഎഫ് കണ്‍വീനര്‍ ടോണി ജെയിംസ് മാക്കോറ, ഇലക്ഷന്‍ കമ്മിറ്റി കോഡിനേറ്റര്‍ ജോബന്‍ പാനോസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എസ് യശോധരന്‍, ഡി സി സി സെക്രട്ടറി ബിജോ മാണി, ഡിസിസി അംഗം കെ പി സുദര്‍ശനന്‍, ജാന്‍സി റെജി, റെജി ജോണി, സുനില്‍ വണ്ടന്‍മേട്, ഷൈലമ്മ സിബി, അമല്‍ സജി, സിസിലി സജി, സൂസന്‍ ജേക്കബ്, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






