സിപിഐ എം കഞ്ഞിക്കുഴി സിഎച്ച്‌സി പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
സിപിഐ എം കഞ്ഞിക്കുഴി സിഎച്ച്‌സി പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: കഞ്ഞിക്കുഴി സിഎച്ച്‌സിയിലെ കിടത്തി ചികിത്സ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും മെഡിക്കല്‍ ഓഫീസറുടെയും നടപടിയില്‍ പ്രതിഷേധിച്ച് സിപിഐഎം സിഎച്ച്‌സിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ കമ്മിറ്റിയംഗം ലിസി ജോസ് ഉദ്ഘാടനം ചെയ്തു. തള്ളക്കാനം ടൗണില്‍ നിന്നാരംഭിച്ച മാര്‍ച്ച് ആശുപത്രി കവാടത്തില്‍ പൊലീസ് തടഞ്ഞു. ഏരിയാ കമ്മിറ്റിയംഗം ജോഷി മാത്യു അധ്യക്ഷനായി. സിബി പേന്താനം മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ മോഹനന്‍, പഞ്ചായത്തംഗങ്ങളായ പ്രദീപ് എം എം, പുഷ്പാ ഗോപി, ശ്രീജ അശോകന്‍, ജിഷ സുരേന്ദ്രന്‍, എബിന്‍ ജോസഫ് , ഇ ടി ദീലിപ്, ടി ഡി മനോജ്, ശശി കന്യാലില്‍, തോമസ് മാത്യു, പി വി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






