പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കി: മൂന്നാറില്‍ യുവാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കി: മൂന്നാറില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണന്‍ദേവന്‍ കമ്പനി എസ്റ്റേറ്റ് കടലാര്‍ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ രതീഷാ
(27) ണ് പിടിയിലായത്. തമിഴ്‌നാട് ശ്രീവില്ലിപുത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ 2023 ജൂലൈ ഏഴിനാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ രതീഷ് വിവാഹം ചെയ്തത്.
കഴിഞ്ഞദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. മൂന്നാര്‍ സിഐ രാജന്‍ കെ അരമനയും സംഘവും അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാക്കി. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
What's Your Reaction?






