സ്ത്രീ ശാക്തീകരണമെന്ന് പ്രസംഗിക്കുമ്പോഴും അത് രാജ്യത്ത് നടപ്പിലാകുന്നില്ല: മന്ത്രി ജെ ചിഞ്ചുറാണി
സ്ത്രീ ശാക്തീകരണമെന്ന് പ്രസംഗിക്കുമ്പോഴും അത് രാജ്യത്ത് നടപ്പിലാകുന്നില്ല: മന്ത്രി ജെ ചിഞ്ചുറാണി

ഇടുക്കി: സ്ത്രീ ശാക്തീകരണമെന്ന് പ്രസംഗിക്കുമ്പോഴും അത് രാജ്യത്ത് നടപ്പിലാകുന്നില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തടിയമ്പാടില്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗാര്‍ഹിക പീഡന നിരോധന നിയമംപോലും രാജൃത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജെ ചിഞ്ചുറാണി കുറ്റപ്പെടുത്തി. 543 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിലാണ് സ്ത്രീ പ്രാതിനിധ്യം. കഴിഞ്ഞ ഭരണ കാലഘട്ടം അവസാനിക്കുന്നതിനുതൊട്ട് മുമ്പാണ് ബിജെപി സര്‍ക്കാര്‍ ഒറ്റ ദിവസംകൊണ്ട് സ്ത്രീകള്‍ക്ക് 33 ശതമാനം സംഭരണം നല്‍കുന്ന ബില്‍ പാസാക്കിയത്. 2024 തെരഞ്ഞെടുപ്പിലും അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പിലും അത് നടപ്പാക്കുമോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് വനിതകള്‍ സൂംബാ ഡാന്‍സും അവതരിപ്പിച്ചു. മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയും മുന്‍ എം എല്‍എഎയുമായ ഇ എസ് ബിമോള്‍ വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് ശാന്തി മുരുകന്‍ അധ്യക്ഷയായി. സെക്രട്ടറി ജയാ മധു, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, കെ സി ആലീസ്, എം കെ പ്രീയന്‍, ടി ആര്‍ ബിനു, കുസുമം സതീഷ്, മോളി ഡൊമനിക്, പി മാലതി, ഗീത തുളസീധരന്‍, മെര്‍ളിന്‍ ആന്റണി, രാജി ബോബന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






