സുരക്ഷിതമല്ലാത്ത കെട്ടിടത്തില്‍ അടിമാലി താലൂക്ക്ആശുപത്രിയിലെ പ്രസവ വാര്‍ഡ്
സുരക്ഷിതമല്ലാത്ത കെട്ടിടത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ്

ഇടുക്കി: അടിമാലി താലൂക്ക്ആശുപത്രിയിലെ പ്രസവ വാര്‍ഡും ലേബര്‍ റൂമും പ്രവര്‍ത്തിക്കുന്നത് ബലക്ഷയം സംഭവിച്ച കെട്ടിടത്തിലാണെന്ന് പരാതി. ലേബര്‍ റൂമിനുപുറമെ നവജാത ശിശുക്കളുടെ പരിശോധന മുറി, പ്രസവവാര്‍ഡ്, ഫാര്‍മസി സ്റ്റോര്‍ ഇവയും ഈ കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളല്‍ രൂപപ്പെട്ടിട്ടു. ചിലയിടങ്ങളില്‍ ഭിത്തിയുടെ ഭാഗങ്ങള്‍ അടര്‍ന്നുപോയിട്ടുണ്ട്. സ്ത്രീകളുടെയും ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും കൂട്ടിരിപ്പുകാര്‍ സ്ഥിരമായി ഇവിടെയുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ കെട്ടിടത്തിന്റെ ഭാഗം അടര്‍ന്ന് വീണാല്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കും. നിലവില്‍ അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ബഹുനില കെട്ടിടവും ഇതിനോടുചേര്‍ന്ന് മറ്റൊരു പുതിയ ബഹുനില കെട്ടിടവും ആശുപത്രിക്ക് വേണ്ടി പണികഴിപ്പിച്ചിട്ടുണ്ട്. താല്‍ക്കാലികമായി ഉറപ്പുള്ള കെട്ടിടത്തില്‍ പ്രസവ വാര്‍ഡ് ക്രമീകരിക്കുകയും പിന്നീട് എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ പ്രസവവാര്‍ഡ് ആശുപത്രിയില്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യണമെന്നാണ് ആവശ്യം.
What's Your Reaction?






