സൗജന്യ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 10 ന് പുഷ്പഗിരി കമ്മ്യൂണിറ്റി ഹാളില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 10 ന് പുഷ്പഗിരി കമ്മ്യൂണിറ്റി ഹാളില്‍

ഇടുക്കി: കട്ടപ്പന സെന്റ്‌റ് ജോണ്‍സ് ആശുപത്രിയുടെയും കട്ടപ്പന കാര്‍ഡമം വാലി ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുഷ്പഗിരി പൗരസമിതിയുടെ സഹകരണത്തോടെ മാര്‍ച്ച് പത്താം തിയതി രാവിലെ 10 മുതല്‍ 1 മണിവരെ മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയ് വെട്ടിക്കുഴി നിര്‍വഹിക്കും. കാമാക്ഷി - പുഷ്പഗിരിയിലുള്ള ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് ക്യാമ്പ് നടത്തുന്നത്. ജീവിത ശൈലിയും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപെട്ടു വര്‍ധിച്ചു വരുന്ന ശ്വാസകോശ രോഗങ്ങള്‍, കിഡ്നി രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, വര്‍ധിച്ചു വരുന്ന പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടാതെ സ്‌ട്രോക് എന്നിവയും വിദഗ്ദ്ധ പരിശോധനയിലൂടെ മുന്‍കൂട്ടി കണ്ടെത്തുന്നതിനും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 10 വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാകും. ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന യോഗത്തിന് ലയണ്‍സ് ക്ലബ് പ്രസിഡന്റ് സാബു നെല്ലമ്പുഴ അദ്ധ്യക്ഷത വഹിക്കും. സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്ര. ബൈജു വാലുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കാര്‍ഡമം വാലി ലയണ്‍സ് ക്ലബ് പ്രസിസന്റ് സാബു നെല്ലമ്പുഴ, സെക്രട്ടറി പി.എം. ഫ്രാന്‍സിസ്, ട്രഷറര്‍ വി.സി. ജോയി, ജോയി ആനിത്തോട്ടം, സിബി കൊല്ലം കുടി, രാജീവ് ജോര്‍ജ്, റെജി കോഴിമല ,ജോസ് വര്‍ഗീസ്, റോജിന്‍ ഈപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






