മലയോര ഹൈവേയില്‍ സുരക്ഷാ സംവിധാനങ്ങളില്ല: കാല്‍നടയാത്രികര്‍ ഭീതിയില്‍
മലയോര ഹൈവേയില്‍ സുരക്ഷാ സംവിധാനങ്ങളില്ല: കാല്‍നടയാത്രികര്‍ ഭീതിയില്‍

ഇടുക്കി: മലയോര ഹൈവേയിലെ സുരക്ഷാസംവിധാനങ്ങളില്ലാത്തത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികരെ ബുദ്ധിമുട്ടിക്കുന്നു. അപകടസാധ്യത മേഖലകളില്‍ ദിശാസൂചന ബോര്‍ഡ്, ബാരിക്കേഡ്, സ്‌കൂള്‍ പരിസരങ്ങളില്‍ സൂചന ബോര്‍ഡ്, സീബ്രാ വരങ്ങള്‍ എന്നിവ സ്ഥാപിക്കല്‍ വൈകുകയാണ്. തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ പരിസരത്ത് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മലയോര ഹൈവേ നിര്‍മാണം അവസാനഘട്ടത്തിലാണ്. വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വ്യാഴാഴ്ച മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളിനുമുമ്പില്‍ കാറും ബുള്ളറ്റും കൂട്ടിയിട്ട് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. സ്വരാജ് ജങ്ഷനിലും സ്‌കൂളിന്റെ മുന്‍വശത്തും വിദ്യാര്‍ഥികള്‍ക്ക് റോഡിനുകുറുകെ കടക്കാന്‍ സീബ്രാ വരകളില്ല. ഇവിടെ ഹോംഗാര്‍ഡിന്റെ സേവനം ലഭ്യമാക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
What's Your Reaction?






