മൂങ്കലാറില്‍ വന്യമൃഗ വേട്ടയ്‌ക്കെത്തിയ നാലംഗ സംഘത്തെ വനപാലകര്‍ പിടികൂടി
മൂങ്കലാറില്‍ വന്യമൃഗ വേട്ടയ്‌ക്കെത്തിയ നാലംഗ സംഘത്തെ വനപാലകര്‍ പിടികൂടി

ഇടുക്കി: വന്യമൃഗ വേട്ടയ്ക്കിടെ കട്ടപ്പന സ്വദേശികളെ വനപാലകര്‍ പിടികൂടി. കട്ടപ്പന കടമാക്കുഴി സ്വദേശികളായ പുതുപ്പറമ്പില്‍ ലിജോ, വെട്ടിക്കല്‍ ഉണ്ണി, വള്ളക്കടവ് മറ്റത്തില്‍ ജോസഫ്, മാട്ടുക്കട്ട കുറുമ്പന്‍കാവില്‍ സണ്ണി എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ഓടെ ചെങ്കര മൂങ്കലാര്‍ ഭാഗത്ത് വന്യമൃഗത്തെ വേട്ടയ്ക്ക് എത്തിയതായിരുന്നു ഇവര്‍. വെടിയൊച്ച കേട്ടാണ് വനംവകുപ്പിന്റെ പട്രോളിങ് സംഘം ഇവര്‍ എത്തിയ വാഹനത്തിന്റെ സമീപത്തെത്തിയത്. വെടിയുതിര്‍ത്തെങ്കിലും ഇവര്‍ക്ക് വന്യമൃഗങ്ങളൊന്നും കിട്ടിയില്ലെന്ന് വനപാലകര്‍ പറയുന്നു. ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ പി കെ റെജിമോന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജി ശശികുമാര്‍, എം എസ് അനൂപ് കുമാര്‍, എം അനുരുദ്ധന്‍, വാച്ചര്‍ ഷൈജു, ആര്‍ആര്‍ടി അംഗങ്ങളായ അലിയാര്‍, കാര്‍ത്തിക്, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
What's Your Reaction?






