കാല്‍വരിമൗണ്ടില്‍ കാര്‍ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
കാല്‍വരിമൗണ്ടില്‍ കാര്‍ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഡബിള്‍ കട്ടിങ് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ചൊവ്വ വൈകിട്ട് 6.50ഓടെ കാല്‍വരിമൗണ്ടിലാണ് അപകടം. കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടെ വഴിയോരത്തെ കല്ലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
What's Your Reaction?






